logo
AD
AD

സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതി സര്‍വ്വേ 15 ന്

മലപ്പുറം: അയല്‍ സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ ഏകദിന സര്‍വ്വേ മലപ്പുറം ജില്ലയില്‍ മാര്‍ച്ച് 15 ന് നടത്തും. ജില്ലയില്‍ പോരൂര്‍ ഗ്രാമ പഞ്ചായത്തിലാണ് 'ചങ്ങാതി പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു. പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ചങ്ങാതി പദ്ധതിയുടെ രൂപരേഖ നോഡല്‍ പ്രേരക് ഇ. സന്തോഷ് കുമാറിന് നല്‍കി പ്രകാശനം നടത്തി. യോഗത്തില്‍ സ്ഥിരസമിതി അധ്യക്ഷന്മാരായ കെ.കെ. കമിലാമോള്‍, പി. മുഹമ്മദ് ഷാ, കെ പി. ജൂല്‍ഫീന, മെമ്പര്‍മാരായ പി. സ്വപ്ന, എം. അബ്ദുല്‍ നാസര്‍, ഒ. ബാലസുബ്രഹ്‌മണ്യന്‍, . കെ. സിന്ധു, ടി.പി.മുഹമ്മദ് ഷാഫി, കെ. സബാന, കെ. സാബിറ, എം. പ്രമീള, പി. അബ്ദുസലാം, എന്‍. അബ്ദുല്‍ ഷുക്കൂര്‍, ഹെഡ് ക്ലര്‍ക് ഹസീന ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

സാക്ഷരതാ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് പദ്ധതി വിശദീകരണം നടത്തി. നോഡല്‍ പ്രേരക് ഇ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

latest News