logo
AD
AD

കാട്ടിലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച സ്വമ്മിങ് അക്കാദമിയുടെ ഉദ്ഘാടനം നടന്നു

താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.⁣ ⁣ മലപ്പുറം ജില്ലയുടെ അക്വാട്ടിക് സ്പോർട്സ് ഡെവലപ്മെന്റിന് ഏറെ ഉപകരിക്കുന്ന തരത്തിൽ 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത്. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയും 14 മീറ്റർ ആഴവുമാണ് പൂളിനുള്ളത്. വെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ട് ഫിൽറ്റർ യൂണിറ്റുകളോട് കൂടിയ ഫിൽറ്ററേഷൻ സിസ്റ്റവും പൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ചെയ്ഞ്ചിങ് റൂമുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.⁣ ⁣ മന്ത്രി വി.അബ്ദുറഹ്മാന്റെ 2025 -26 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് ഹയർ സെക്കൻഡറി ക്ലാസും ക്ലാസ് മുറികൾക്കിടയിൽ അടുത്ത ബിൽഡിങ്ങിലേക്ക് കടക്കുവാൻ ഉള്ള പാസ്സേജും മുൻഭാഗത്ത് വരാന്തയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2025 - 26 വർഷത്തെ ബഡ്ജറ്റ് പ്രവൃത്തിയായ ലാബ് കം ക്ലാസ് റൂം ബിൽഡിങ്ങിനോട് ചേർന്ന് കൊണ്ടാണ് 251 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുക.⁣ ⁣ ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ എം.സുചിത്ര അധ്യക്ഷയായിരുന്നു. ജില്ലാ സ്പോർട് കൗൺസിൽ പ്രസിഡന്റ് ഋഷികേശ് കുമാർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് എന്നിവർ ഇരു പദ്ധതികളുടെയും റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ലാമിഹ് റഹ്മാൻ, വി.എൻ. ശുഹൈബ്, എസ്.എം.സി ചെയർമാൻ സാദത്ത്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം നാരായണൻ,സ്കൂൾ പ്രിൻസിപ്പൽ ശ്രീലത പി.കൃഷ്ണൻ, സ്കൂൾ എച്ച്.എം വി.എൻ ഷിജി, സി. സുരേഷ്, കെ.വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.

Latest News

latest News