പെണ്ണായി പിറന്നതോ നിന്റെ ശാപം
പെണ്ണായി പിറന്നതല്ലോ നിന്റെ ശാപം... വെറ്റിലച്ചെല്ലത്തില്‍ ഒന്നു തട്ടി നീട്ടിത്തുപ്പി മുത്തശ്ശി.. ശാപം പിടിച്ചവൾ.... എന്‍ ഉദരത്തിൽ നിന്നൊരു തൊഴിയായിരുന്നു മറുപടി. അടുക്കളക്കകത്ത് എച്ചിൽ പാത്രങ്ങളോട് മൊഴിയുന്നു... അമ്മ. ഒന്നല്ലേ ഞങ്ങൾക്കുള്ളൂ... എന്തിനീ ഗതി തന്നു ഈശ്വരാ... കണ്ടു ഞാൻ നിസ്സഹായനായ എന്റഛനെ.. പരിഭവങ്ങളില്ല.. പരാതികളില്ല... ഓമനിച്ചു വളർത്തി... ഇവരോടെനിക്ക് മറുപടിയില്ല.. വെറും മൗനം മാത്രം.... ജീവനായ് സ്നേഹിച്ചവന്‍.. വഞ്ചിച്ചു..പിഴച്ചവളായി...ഉദരത്തില്‍ പിറവി കൊണ്ടു...പ്രണയത്തിന്റെ അടയാളം..അല്ല..കാമത്തിന്റെ..ഉമ്മറപ്പടിയില്‍ നിന്നും വീണ്ടും മുറുമുറുപ്പുകള്‍ ഉയരുന്നു....പെണ്ണായ് പിറന്നതല്ലോ..നിന്റെ ശാപം....
--------- ✍🏻 മര്‍വ ഷംസീര്‍