logo
AD
AD

ചാലിശ്ശേരി ജി.സി.സി. ക്ലബ്ബ് ഫുട്‌ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരി ജി.സി.സി. ക്ലബ്ബ് ഫുട്‌ബോൾ അക്കാദമി സ്പീക്കർ എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, ക്ലബ്ബിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കായികപ്രതിഭകളെ ആദരിച്ചു.

മാര എന്ന തമിഴ് സിനിമയിലൂടെ കലാസംവിധാനത്തിന് സ്റ്റേറ്റ് അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയെ അനുമോദിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, വോളിബോൾ പരിശീലകൻ നാസർ പാറമ്മേൽ എന്നിവർ ചേർന്ന് അജയനെ പൊന്നാടയണിയിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉപഹാരവും നൽകി. ചടങ്ങിൽ പഞ്ചായത്തംഗം ആനി വിനു, ക്ലബ്ബ് ഭാരവാഹികളായ റോബർട്ട് പി. തമ്പി, നൗഷാദ്, സെക്രട്ടറി പി.സി. തോംസൺ, ബഷീർ, നൗഷാദ്, ട്രഷറർ ഇഖ്ബാൽ, എ.എം. മസൂദ്, ടി.എം. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.

Latest News

latest News