logo
AD
AD

എലിവിഷം പുരട്ടിയ തേങ്ങ അബദ്ധത്തിൽ കഴിച്ചു; ഒൻപതാംക്ലാസ് വിദ്യാർഥിനി മരിച്ചു

ആലപ്പുഴ: എലിവിഷം കലർന്ന തേങ്ങാകഷ്ണം അബദ്ധത്തില്‍ കഴിച്ച 15-കാരിക്ക് ദാരുണാന്ത്യം. തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തകഴി ഡി.ബി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണിക്കുട്ടി.

പെണ്‍കുട്ടി സ്‌കൂളില്‍പോയ സമയത്ത് എലിയെ കൊല്ലാനായി വീട്ടുകാര്‍ തേങ്ങാപ്പൂളില്‍ വിഷം പുരട്ടിവെച്ചിരുന്നു. സ്‌കൂളില്‍നിന്ന് തിരികെയെത്തിയ മണിക്കുട്ടി വിഷമയമുള്ള തേങ്ങാക്കഷ്ണം കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായില്ല. ആദ്യം വണ്ടാനം മെഡിക്കല്‍ കോളേലിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരണാനന്തരച്ചടങ്ങുകള്‍ അച്ഛന്‍റെ ശാസ്താംകോട്ടയിലെ വീട്ടിൽ നടക്കും.

Latest News

latest News