മെന്റൽ ഹെൽത്ത് പ്രമോഷൻ ക്യാമ്പയിന് തുടക്കമായി
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്വം മെന്റൽ ഹെൽത്ത് പ്രമോഷൻ ക്യാമ്പയിനിന് തുടക്കമായി. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇ.കെ നായനാർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഗ്രീഷ്മ, ട്രെയിനർ പ്രസാദ് എന്നിവർ ക്ലാസ്സ് എടുത്തു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുകുമാരൻ അധ്യക്ഷനായ പരിപാടിയിൽ ശിശു വികസന പദ്ധതി ഓഫീസർ എസ് ശുഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. ജിജി, ഐസിഡിഎസ് സൂപ്പർവൈസർമാർ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർമാർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
