logo
AD
AD

ആയുര്‍വേദ ആശുപത്രിയില്‍ പുതിയ പേ വാര്‍ഡ് തുറന്നു

ഒറ്റപ്പാലം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച പേ വാര്‍ഡ് കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പേ വാര്‍ഡ് കെട്ടിടം നിര്‍മ്മിച്ചത്. നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തി പുതിയ ഒ പി കെട്ടിടത്തിന്റെ മുകളില്‍ ഒന്നാം നിലയിലാണ് പേ വാര്‍ഡ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

നഗരസഭ ചെയര്‍പേഴ്സണ്‍ എം കെ ജയസുധ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറാ മുജീബ്, ടി സബിത, കെ കെ രാമകൃഷ്ണന്‍, വി എസ് ശ്രീജുല ,എസ് പാര്‍വതി, കൗണ്‍സിലര്‍ സുനിത ഹരിദാസ്, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് സുനിത, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ എസ് രേഖ, തുടങ്ങിയവര്‍ പങ്കെടുത്തു.

latest News