logo
AD
AD

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു

മലപ്പുറം: പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.വി. സുധ നിര്‍വ്വഹിച്ചു. പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഹസീന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ 30 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി സാനിറ്ററി നാപ്കിനുകള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

പരിപാടിയില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. സീമ പദ്ധതി വിശദീകരിച്ചു.മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണവും പരിശീലനവും ഹരിതകേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കുല്‍സു പനമ്പാടന്‍ നല്‍കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. സൗദാമിനി സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റീന പ്രകാശന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ 90 പേര്‍ പങ്കെടുത്തു.

Latest News

latest News