logo
AD
AD

ആലംകോട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ ഉദിനുപറമ്പ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ലഹരിവിരുദ്ധവും ക്യാൻസർ ബോധവൽക്കരണവും ഉൾപ്പെടെ ആരോഗ്യ-ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകിയ ബഡ്ജറ്റിൽ സാന്ത്വന കേന്ദ്രത്തിന് 10 ലക്ഷം, സ്പോർട്സ് സമുച്ചയത്തിന് 10 ലക്ഷം, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന് 8 ലക്ഷം രൂപ വകയിരുത്തി. പാർപ്പിട പദ്ധതിക്ക് 8 കോടി 90 ലക്ഷം രൂപ മാറ്റിവെച്ചു.

ഗ്രാമീണ റോഡ് നവീകരണത്തിന് 2 കോടി 25 ലക്ഷം, കാർഷിക മേഖലയ്ക്ക് 1 കോടി 42 ലക്ഷം, ആരോഗ്യ പദ്ധതികൾക്ക് 60 ലക്ഷം, വനിതകൾക്ക് ഓപ്പൺ ജിംക്ക് 20 ലക്ഷം, എസ്.സി മേഖലക്ക് 52 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 162 പുതിയ പദ്ധതികൾക്കായി 17 കോടി 90 ലക്ഷത്തിലധികം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും അംഗങ്ങളും യോഗത്തിൽ സംസാരിച്ചു.

latest News