logo
AD
AD

പട്ടാമ്പിയിൽ സ്വകാര്യ ബസ്സിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്

പട്ടാമ്പിയിൽ സ്വകാര്യ ബസ്സിലേക്ക് ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ മേലെ പട്ടാമ്പി പോലീസ് സ്റ്റേഷൻ സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം.

വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടയിൽ പാലക്കാട് നിന്നും പലവ്യഞ്ജനങ്ങളുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലൂടെ സഞ്ചരിച്ച് ബസ്സിന്റെ ഇടത് ഭാഗത്ത് മുൻപിലത്തെ വാതിലിന്റെ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ സമയം ബസ്സിൽ നിന്നും ഇറങ്ങുന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Latest News

latest News