logo
AD
AD

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം സമാപിച്ചു

പാലക്കാട്: ജില്ലയിലെ എല്ലാ നഗരസഭകളിലെയും ഹരിതകര്‍മ്മ സേനാംഗങ്ങൾക്കായുള്ള പരിശീലന പരിപാടിക്ക് സമാപനമായി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരസഭ, ഷൊര്‍ണൂര്‍ നഗരസഭ, മണ്ണാര്‍ക്കാട് നഗരസഭ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനം നടത്തിയത്.⁣ ⁣ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷ(കില)നുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. ഏഴ് ബാച്ചുകളിലായി നടത്തിയ പരിശീലന പരിപാടിയില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ വരുന്ന 445 ഹരിതകര്‍മസേനാംഗങ്ങൾ പങ്കെടുത്തു. മാലിന്യ ശേഖരണവും വേര്‍തിരിക്കലും, ഗതാഗതം, സംഭരണം, ആരോഗ്യസുരക്ഷ, ഹരിതമിത്രം മൊബൈല്‍ ആപ്പ്, കണക്കു സൂക്ഷിപ്പ്, നൂതന തൊഴില്‍ സംരംഭ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായാണ് പരിശീലനം.⁣ ⁣ കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം ലഭിച്ചവരാണ് ക്ലാസുകള്‍ നയിച്ചത്. ഇവയോടൊപ്പം ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ഒത്തൊരുമ, ആശയവിനിമയ നൈപുണ്യം, മാലിന്യസംസ്‌കരണ മേഖലയിലെ നിയമങ്ങള്‍ എന്നിവയെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും പരിശീലനത്തിലൂടെ സാധിച്ചു. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭകള്‍ക്കായി പാലക്കാട് നഗരസഭയില്‍ സംഘടിപ്പിച്ച ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയുടെ സമാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു.⁣ ⁣ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സ്മിതേഷ് അധ്യക്ഷനായി. ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എം.പി രാജേഷ്‌കുമാര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ ശിവദാസന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍, കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധികളായ സീനാ പ്രഭാകര്‍, കെ.എസ്. ഷിന്റ, എസ്. ഡോ. അനിത, സി. മുരുകദാസ്, നിര്‍മല, കില തീമാറ്റിക് എക്‌സ്‌പെര്‍ട്ട് നൂര്‍ജഹാന്‍, സൗമ്യ, പി.ഐ.യു എന്‍ജിനീയര്‍മാരായ നിമില്‍, സിംസിമോള്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണ അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.

latest News