logo
AD
AD

H നു ബ്രേക്കിട്ടപ്പോൾ..

മാറിമറിയുന്ന ഗതാഗത നിയമം കാരണം ലൈസൻസ് പരീക്ഷണം പാസാകണമെങ്കിൽ ഇനി പോളിടെക്‌നിക് വരെ പഠിക്കേണ്ടിവരും, ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ നിയമ പരിഷകരണത്തിന്റെ ഭാഗമായി ഗ്രൗണ്ട് ടെസ്റ്റിൽ നിന്നും “എച്ച് ” ഒഴിവാക്കി പാരലൽ പാർക്കിങ്ങും സിക് സാഗ് ആകിയ പുതിയ നിയമം മെയ് മുതൽ പ്രാഭല്യത്തിൽ വരും. ⁣ ⁣ അടിമുടി മാറ്റിയ ഡ്രൈവിങ് നിയമങ്ങളിൽ ദിനംപ്രതി മുപ്പത്തിൽ കൂടുതൽ ടെസ്റ്റുകൾ അനുവദിക്കില്ല, ടെസ്റ്റിനുപയോഗിക്കുന്ന വാഹനങ്ങളിൽ റെക്കോർഡോടുകൂടിയ ഡാഷ് ബോർഡ്‌ ക്യാമറകളും ഉണ്ടായിരിക്കണം, പതിനഞ്ചു വർഷത്തിൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കരുത്, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമാറ്റിക് വാഹനങ്ങൾ എന്നിവ ടെസ്റ്റിനുപയോഗിക്കന്നതും വിലക്കി. ⁣ ⁣ ചട്ടം 24 പ്രകാരം ഡ്രൈവിങ് പരിശീലിപ്പിക്കുന്നവർക്ക് മോട്ടോർ മെക്കാനിക്കൽ അഥവാ മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നിങ്ങനെ യോഗ്യതവരെയാവാം. തുടങ്ങിയ മാറ്റങ്ങൾ ഡ്രൈവിങ് ലൈസെൻസിന് വലിയ ചിലവേറുകയും കാലതാമസം എടുക്കുകയും ചെയ്യും. ⁣ ⁣ വാഹനങ്ങളെ കൃത്യമായി കൈകാരം ചെയ്യാൻ അറിഞ്ഞാൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറക്കുന്നതിനും, അലസമായ ഡ്രൈവിങ്ങിൽ നിന്നും കാര്യക്ഷമമായ ഡ്രൈവിങ്ങിലേക് ഡ്രൈവറെ നയിക്കാൻ പുതിയ നിയമങ്ങൾക്ക് കഴിയട്ടെ. .⁣ ⁣ ⁣ ✍🏻 ഷിഫാന ഫര്‍സ

Latest News

latest News