ചുട്ടുപൊള്ളുന്ന കേരളം | ഷിഫാന ഫർസ
ഭൂമിദേവത കോപിതയാണ് , വേനൽ തുടക്കത്തിൽ തന്നെ അസഹനീയമായ ചൂടിൽ പൊള്ളുകയാണ് കേരളം . മാറിമാറിവരുന്ന കാലാവസ്ഥയിലെ വ്യതിയാനങ്ങൾ 3 ഡിഗ്രി സെൽഷ്യസ് ചൂടുവരെ വർഷം തോറും കൂടിക്കൊണ്ടിരിക്കുന്നു. ദൃതിയിലുള്ള ഈ വേനലിന്റെ യാത്ര കൊടും വരൾച്ചയിലേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്. മരങ്ങൾ മുറിച്ചുമാറ്റിയും ജല സ്രോതസുകളെ നശിപ്പിച്ചും പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ചൂഷണം വർധിച്ചു കൊണ്ടിരിക്കുമ്പോൾ വൻ മരങ്ങൾക്കും കുട്ടിച്ചെടികൾക്കുപോലും മനുഷ്യ ജന്മത്തെ വലിയ ഭയമാണ്, മനുഷ്യർക്കും ജീവജാലങ്ങൾക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ ചൂട് 35ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇപ്പോൾ തന്നെ നമുക്കനുഭവപ്പെടുന്നത്. അതിനൊപ്പം പകർച്ച വ്യാധികളുടെ വ്യാപനവും മനുഷ്യ ജീവിതത്തെ വേട്ടയാടുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ മഞ്ഞ അലെർട്ടുകളും, പകൽ സമയങ്ങളിൽ സൂര്യ പ്രകാശം നേരിട്ട് കൊള്ളുന്നതിനും പകൽ സമയം 12 മുതൽ 3 വരെ പുറത്തിറങ്ങുന്നതിനും വിലക്കിനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. എങ്കിലും തൊഴിലാളികൾക്കും യാത്രകർക്കും പേടിസ്വപ്നമാണ് ചുട്ടുപൊള്ളുന്ന ഈ ഭൂമിയും, ഭ്രാന്തമായി ജ്വലിക്കുന്ന സൂര്യനിൽനിന്നും സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത സ്വയം സുരക്ഷഉറപ്പുവരുത്തേണ്ടതുണ്ട്. ചൂടിന്റെ ആഘാതത്തിൽ നിന്നുംനമുക്ക് ആശ്വാസത്തിനായി മഴക്കായി ഭൂമിദേവതയുടെ ഈകോപം വേഗംനിലച്ചു പേമാരികൾപൊഴിയട്ടെ.....