logo
AD
AD

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും; ഇന്ന് കണ്ണൂർ ജില്ലയിൽ യെല്ലോ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന നാല് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഔദ്യോഗികമായി കേരളത്തിൽ കാലവർഷം എത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടങ്ങുകയാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

Latest News

latest News