തദ്ദേശ വാർഡ് വിഭജനം: ഹിയറിങ് അഞ്ചിനും ആറിനും
മലപ്പുറം ജില്ലയിലെ പഞ്ചായത്ത്, നഗരസഭകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡീലിമിറ്റേഷൻ കമ്മിഷന്റെ ജില്ലാതല ഹിയറിങ് അഞ്ച്, ആറ് തീയതികളിൽ നടക്കും. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിപാടി.
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷൻ കമ്മിഷൻ നേരിൽക്കേൾക്കുക. മാസ് പെറ്റിഷൻ നൽകിയവരിൽനിന്ന് ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. അപേക്ഷ നൽകുമ്പോൾ കിട്ടിയ കൈപ്പറ്റ് രസീത്/രസീത് നമ്പർ എന്നിവ ഹിയറിങിന് വരുന്നവരുടെ കൈവശം ഉണ്ടാകണം.