logo
AD
AD

കളമശ്ശേരി കഞ്ചാവ് കേസ്: പ്രധാന പ്രതി അനുരാജ് പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജിലെ കഞ്ചാവ് കച്ചവടത്തിലെ പ്രധാന പ്രതി അനുരാജ് പിടിയിൽ. കളമശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം സ്വദേശിയായ അനുരാജ് മൂന്നാം വർഷ വിദ്യാർഥിയാണ്. കോളജിലെ വിദ്യാർഥികൾക്ക് ഇയാളാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ ആഷിഖും ഷാലിഖുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച കൂടുതൽ ആളുകളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂർവ വിദ്യാർഥികൾ കോളജിൽ കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്നാണ് വിവരം.

Latest News

latest News