പട്ടാമ്പിയിലെ വ്യാപാരികൾ പരിസ്ഥിതി ദിനം ആചരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ഫൗണ്ടേഷനു മുന്നിൽ വൃക്ഷത്തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ നിർവഹിച്ചു.
ജില്ലാ സെക്രട്ടറി പ്രജിത് പട്ടാമ്പി, യൂണിറ്റ് ജനറൽ സെക്രട്ടറി ആർ സന്തോഷ്, യൂത്ത് വിങ് പട്ടാമ്പി യൂണിറ്റ് പ്രസിഡണ്ട് കെ. സനൂപ്, ജനറൽ സെക്രട്ടറി പി കാദർ, ട്രഷറർ പി.കെ മുഹമ്മദ് ഉവൈസ്, യൂണിറ്റ് പി.ആർ.ഒ ഹനീഫ ഫോട്ടോ വേൾഡ്, റിജോയ് തുടങ്ങിയവർ സംബന്ധിച്ചു.