logo
AD
AD

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ അക്ഷരോത്സവം സംഘടിപ്പിച്ചു

മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരോത്സവം പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലാർ സി സുരേഷ് അധ്യക്ഷനായി.

പരിപാടിയുടെ ഭാഗമായി കഥാരചന, കവിതാരചന, പ്രസംഗം, കാർട്ടൂൺ, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങി പതിമൂന്ന് ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. താലൂക്ക് തലത്തിൽ നടന്ന അക്ഷരോത്സവത്തിൽ യു.പി, ഹൈസ്കൂൾ തലങ്ങളിൽ വിജയിച്ചവരാണ് ജില്ലാതല അക്ഷരോത്സവത്തിൽ പങ്കെടുത്തത്.

ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എൻ. പ്രമോദ് ദാസ് വായനോത്സവ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി. നാരായണൻ, സെക്രട്ടറി കെ.പി മധു, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ നാൻസി എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ ഡോ. കെ കെ ബാലചന്ദ്രൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി കെ. വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Latest News

latest News