മദ്യ നിരോധനം ഏര്‍പ്പെടുത്തി

തൃത്താല നേര്‍ച്ച ഉത്സവം, ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് പൂരം, കുമരനെല്ലൂര്‍ ഹരിമംഗലം പൂരം, കുമ്പിടി മുളയാംപറമ്പ് പൂരം എന്നിവ നടക്കുന്നതിനാല്‍ ഫെബ്രുവരി 16ന് രാവിലെ ആറു മണി മുതല്‍ രാത്രി 10 മണി വരെ തൃത്താല ഗ്രാമപഞ്ചായത്ത് പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃത്താല സെന്റര്‍, കരിമ്പനക്കടവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‍ലെറ്റുകള്‍ ഈ ദിവസം അടച്ചിടും.