logo
AD
AD

തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസ് ഗവർണർ മടക്കി

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണമെന്നാണ് ഗവർണറുടെ വിശദീകരണം.

2019ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ഇത് മടക്കിയതോടെ സർക്കാർ വെട്ടിലായി. ജൂൺ 10ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.

latest News