പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
പട്ടാമ്പി: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയവുമായി നടന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദലി മാറ്റാംതടം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ വിളയൂർ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പി.എം. സൈഫുദ്ധീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.എം. ഹനീഫ പ്രമേയ പ്രഭാഷണം നടത്തി. മാടാല മുഹമ്മദലി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എ.കെ.എം. അലി, ഷബീർ തോട്ടത്തിൽ, ടി.പി. ഹസ്സൻ, കെ.എ. റഷീദ്, വി.എം. ഷരീഫ്, അനസ് ആമയൂർ, കെ. ഹംസ, ശിഹാബ് കരിമ്പുള്ളി, വി.പി.എം. ഇഹ്‌സാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളായി വി.കെ. ജാഷിർ (പ്രസിഡന്റ്), പി.കെ.എം. ഷഫീഖ് (ജനറൽ സെക്രട്ടറി), ഷഫീഖ് പരുവക്കടവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി നസ്റുദ്ധീൻ കൊപ്പം, കെ.എം. അബ്ദുറഹ്മാൻ മുതുതല, മൻസൂർ പാലത്തിങ്ങൽ, യൂസഫ് കരിമ്പുള്ളി, സി.ടി. ജംഷീദ്, മുബഷിറ സാബിർ എന്നിവരെയും സെക്രട്ടറിമാരായി ഫൈസൽ പൂതാനിയിൽ, ആബിദ് കൊണ്ടൂർക്കര, ആശിഖ് വല്ലപ്പുഴ, ഷാഫി വരമംഗലം, റാഫി എടത്തോൾ, എം. നിയാസലി എന്നിവരെയും കൗൺസിൽ യോഗം നിശ്ചയിച്ചു.
