വിൽപ്പനയ്ക്കായി സൂക്ഷിച്ച ചാരായവുമായി മേലാറ്റൂർ സ്വദേശി പിടിയിൽ
വിൽപ്പനയ്ക്കായി സൂക്ഷിച്ച ചാരായവുമായി മേലാറ്റൂർ സ്വദേശി പിടിയിൽ. പള്ളിപ്പറമ്പ് വീട്ടിൽ രാജൻ (കുട്ടൻ) ആണ് വില്പനക്കായി സൂക്ഷിച്ച 4 ലിറ്റർ ചാരായവുമായി അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിന് ഡ്രൈ ഡേയോടനുബന്ധിച്ച് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്. വി യും പാർട്ടിയും പുലർച്ചെ മേലാറ്റൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിപ്രതി പിടിയിലായത്. മുമ്പും അബ്കാരി കേസുകളിൽ പ്രതിയാണ് പിടിയിലായ രാജൻ. മേലാറ്റൂർ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ പ്രദേശങ്ങളിൽ ചാരായ വിൽപ്പനയും ലഹരി വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്നെ തുടർന്ന് പ്രദേശങ്ങൾ എക്സൈസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കൂടാതെ എക്സൈസ് സംഘം നിരന്തരം പ്രദേശങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തുമെന്നും ഇതുമായി ബന്ധമുള്ള മറ്റു പ്രതികളെ കുറിച്ച് അന്വേഷണം വരികയാണെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കൂടാതെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ പ്രദേശങ്ങളിൽ വ്യാജമദ്യ ലഹരി വില്പന അമർച്ച ചെയ്യുന്നതിന് ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്. എം, നിബുൺ. കെ., വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പുഷ്പരാജ്. കെ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.