ആരോഗ്യ സർവ്വകലാശാല സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിന് രണ്ടാം റാങ്ക്
കേരള ആരോഗ്യ സർവ്വകലാശാല 2025 ഡിസംബറിൽ നടത്തിയ സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച നേട്ടം. ന്യൂറോളജി വിഭാഗത്തിൽ എം.ഇ.എസിലെ വിദ്യാർത്ഥിയായ ഡോ. ദിലീപ് കൃഷ്ണൻ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഡോ. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അധ്യാപകരടങ്ങുന്ന ന്യൂറോളജി വിഭാഗത്തിന്റെ മികവ് കൂടിയാണ് ഈ വിജയത്തിലൂടെ തെളിയിക്കപ്പെട്ടത്. ഈ അഭിമാനകരമായ നേട്ടം കൈവരിച്ച ഡോ. ദിലീപ് കൃഷ്ണനെ എം.ഇ.എസ് മാനേജ്മെന്റും അധ്യാപകരും അഭിനന്ദനം അറിയിച്ചു.
