logo
AD
AD

താനൂരില്‍ 15-കാരനെ കഞ്ചാവ് വലിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

താനൂര്‍(മലപ്പുറം): പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളെ താനൂര്‍ പോലീസ് സാഹസികമായി പിടികൂടി. കോര്‍മാന്‍ കടപ്പുറം കുഞ്ഞിച്ചിന്റെ പുരക്കല്‍ നവാസ്(32), കോര്‍മന്‍ കടപ്പുറം പൗരകത്ത് സഫീര്‍(36) എന്നിവരാണ് പിടിയിലായത്.⁣ ⁣ ശനിയാഴ്ച താനൂരിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ താനൂരില്‍ ഇറക്കിത്തരാം എന്നു പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിയില്‍നിന്ന് മറ്റൊരാളും കയറി. പിന്നീട് ഒഴിഞ്ഞപറമ്പില്‍ കൊണ്ടുപോയി കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി.⁣ ⁣ ലഹരിയിലായിരുന്ന പ്രതികള്‍ പിന്നീട് വേറെയും സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. നവാസിന്റെ പേരില്‍ കഞ്ചാവ് വില്പന, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്.⁣ ⁣ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എന്‍. ആര്‍. സുജിത്ത്, എസ്.ഐ. നിഷ, സി.പി.ഒ.മാരായ സലേഷ്, ഷൈന്‍, പ്രബീഷ്, സുരേഷ്, സാജന്‍, മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. സി.സി.ടി.വി.കളും, ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

latest News