ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ പി. റോസയുടെ നേതൃത്വത്തില്‍ പാലക്കാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. അഞ്ചു പരാതികളില്‍ പരിഗണിച്ചതില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ വിശദമായ അന്വേഷണത്തിനായി അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. പുതിയ പരാതികളൊന്നും കമ്മീഷന്റെ പരിഗണനയ്‌ക്കെത്തിയിരുന്നില്ല.
മലമ്പുഴ ഡാം സൈറ്റ് പരിസരത്തെ കച്ചവട സ്ഥാപനം സൈറ്റ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയെന്നും പുതിയത് നല്‍കിയില്ലെന്നുമുള്ള വെസ്റ്റ് യാക്കര സ്വദേശിയുടെ പരാതി കമ്മീഷന്റെ പരിഗണനയ്‌ക്കെത്തി. ഈ കേസില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ട സ്ഥലത്ത് കച്ചവടം നടത്താന്‍ അനുമതി നല്‍കിയതായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ഭവനനിര്‍മാണത്തിനുള്ള പദ്ധതിയിലേക്ക് പരിഗണിക്കപ്പെടുന്നില്ലായെന്ന് കാണിച്ച് പുതുനഗരം സ്വദേശിനി നല്‍കിയ പരാതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി ഈ വ്യക്തിയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറോട് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.
9746515133 എന്ന നമ്പറില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിച്ചു തുടങ്ങിയതായി കമ്മീഷന്‍ അംഗം അറിയിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും വേഗത്തില്‍ പരിഹാരം കാണുന്നതിനും ഈ സംവിധാനം വഴി സാധിക്കുമെന്നും അവര്‍ അറിയിച്ചു.