കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടില്‍ തിരിച്ചെത്തി
മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബ് വീട്ടിൽ തിരിച്ചെത്തി.ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്.
ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.