logo
AD
AD

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളില്‍ നിന്നാണോ സ്ഥാനാര്‍ഥികള്‍ തുക ചെലവഴിച്ചത് എന്ന് ഉറപ്പുവരുത്തുന്നതിനും കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കുന്നതിനുമാണ് യോഗം വിളിച്ചുചേര്‍ത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വര്‍മ, അനുരാഗ് ശ്രീവാസ്തവ, റൗട്ട് മനീഷ് മഹേന്ദ്ര, മഹേന്ദ്ര പ്രതാപ് സിംഗ് ബിസേന്‍ എന്നിവര്‍ യോഗത്തില്‍ നേരിട്ടെത്തി പരിശോധനാ നടപടികള്‍ നിരീക്ഷിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു. വി. പ്രസീത പരിശോധന നടപടികള്‍ക്ക് നേതൃത്വം നല്‍കി. സ്ഥാനാര്‍ഥികളും അവരുടെ ഇലക്ഷന്‍ ഏജന്റുമാരും സമര്‍പ്പിച്ച ചെലവ് രജിസ്റ്ററുകളും അനുബന്ധ രേഖകളും നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.

പ്രചാരണത്തിനായി ഉപയോഗിച്ച വാഹനങ്ങള്‍, പബ്ലിസിറ്റി സാമഗ്രികള്‍, പരസ്യങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവയുടെ ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് യോഗം വിലയിരുത്തി. കണക്കുകളില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടെത്തുകയാണെങ്കില്‍ അത് നിശ്ചിത സമയത്തിനകം പരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, അവരുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News

latest News