logo
AD
AD

പാലക്കാട് വിമാനത്താവളം: സാധ്യതാപഠനം നടത്തുമെന്ന് വി.കെ. ശ്രീകണ്ഠ‌ൻ

പാലക്കാട്: പാലക്കാട്ട് വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള സാധ്യത വർധിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.. ജില്ലയിൽ സാധ്യതാപഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രിയുമായി നിരന്തരം വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അനുകൂലമായ മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും സംസ്ഥാന സർക്കാർകൂടി ഇടപെട്ടാൽ തുടർനടപടികൾ വേഗത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

'പാലക്കാട് സ്മാർട് സിറ്റിയുടെ ഭാഗമായി വൻകിട നിക്ഷേപങ്ങളും വ്യവസായസംരംഭങ്ങളുമാണ് വരാനിരിക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും ബിസിനസ് യാത്രകളുമടക്കം വിമാനത്താവളത്തിൻ്റെ ആവശ്യകത ഏറിവരും. പ്രവാസികൾ ഏറെയുള്ള നാടാണ് പാലക്കാട്. നെടുമ്പാശ്ശേരി, കോയമ്പത്തൂർ വിമാനത്താവളങ്ങളെയാണ് ഇപ്പോൾ ഇവർ ആശ്രയിക്കുന്നത്. പാലക്കാട്ട് വിമാനത്താവളം വന്നാൽ ഇവർക്കെല്ലാം സഹായമാകും'.

പ്രവാസികളുടെ എണ്ണം, വ്യവസായം, ബിസിനസ് സാധ്യതകൾ, സ്ഥല ലഭ്യത തുടങ്ങി ഒട്ടേറെ മേഖലകളിലാണ് കേന്ദ്ര ഏജൻസികൾ സാധ്യതാ പഠനം നടത്തുന്നതെന്നും ജില്ലയിൽനിന്നുള്ള മന്ത്രിമാരുടെയും സഹായത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

Latest News

latest News