logo
AD
AD

ഒരുപാട് വികാരങ്ങള്‍ സംസാരിക്കുന്ന ഒരു കുഞ്ഞു ചിത്രം | ഇടം | മുഹമ്മദ് അജ്‌മൽ

"ഈ ഒരു കുഞ്ഞു ചിത്രം നമ്മളോട് ഒരുപാട് വികാരങ്ങൾ സംസാരിക്കുന്നു" "ആരാണെന്നോ ആരുടേതാണെന്നോ അറിയില്ലെങ്കിലും ചിലത് നമ്മുടെ ഹൃദയത്തിൽ ഇടനേടും" "കുഞ്ഞു ബോക്സിൽ നടുവിൽ അവൾക്ക് അല്ലെങ്കിൽ അവന് അത്രമേൽ ഇഷ്ട്ടമുള്ള താരം, വലതു സൈഡിൽ ജീവനായ ഉപ്പ, ഇടതുസൈഡിൽ ജീവന്റെ ജീവനായ ഉമ്മ " അത്രമേൽ പ്രിയപെട്ടവരെ അവൾ അല്ലെങ്കിൽ അവൻ സ്നേഹത്തോടെ അവളുടെ അല്ലെങ്കിൽ അവന്റെ കൂടെ കൊണ്ട് നടന്നിരുന്നു കുഞ്ഞു ആരാധിക ആരാധകൻ ഇപ്പോൾ എവിടെയാണോ ജീവിച്ചിരിപ്പുണ്ടോ എന്ന് നമുക്ക് അറിയില്ല എങ്കിലും ഒരുനാൾ ഉപ്പയും ഉമ്മയും മെസ്സിയും ഞാനും നിങ്ങളും എല്ലാം ഒരുമിക്കും അവന്റെ അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരുദിനം വരും അന്നേ ദിവസം നിനക്ക് വേണ്ടി ഗാലറികൾ നിറയും പുൽമൈതാനങ്ങളിൽ നിന്റെ ജോമെട്രിയിൽ നീ കാത്തുവെച്ച നിന്റെ ഇഷ്ട്ട താരത്തോടൊപ്പം നീ പന്ത് തട്ടും നീ നേടുന്ന ഗോളുകൾക്ക് മലാഖമാർ നൃത്തം വെക്കുകയും ചെയ്യും ഇന്നലകളിൽ യാത്രയായവരല്ലാം ഈ മനോഹരമായ ദൃശ്യങ്ങൾക്ക് സാക്ഷിയാകും ഓരോ മനുഷ്യരും അവർക്ക് അത്രമേൽ ഇഷ്ട്ടപെട്ട എന്തെല്ലാം ബാക്കിയാക്കി കൊണ്ടാണ് ഒരു രാത്രി കൊണ്ട് വിടപറഞ്ഞു പോയത് തോരാ മഴ പെയ്ത ആ രാത്രിയിലും അവർ എത്രമാത്രം സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടാകും എത്രമേൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ആഗ്രഹിച്ചു കാണും മനുഷ്യർ ബാക്കി വെച്ച് പോകുന്ന ഇതുപോലെയുള്ള ഓരോ ചിത്രങ്ങളും പോകാതെ ബാക്കിയായി നിൽകുന്നവർക്ക് അത്രമേൽ വേദനയും പ്രിയപ്പെട്ടതുമാക്കി തീർക്കും എന്റെ കുഞ്ഞു ആരാധികേ ആരാധകാ നീ എവിടെയാണ് എവിടെയാണെങ്കിലും ഒരുനാൾ നിന്റെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ നമ്മൾ ഒത്തുചേരും "ദുരന്തത്തിൽ നിന്നും രക്ഷപെട്ട ഹയാൻ മോൻ അവന്റെ കുഞ്ഞു മനസ്സ് കൊണ്ട് പറഞ്ഞപോലെ എല്ലാം സ്വപ്നം ആണെന്നാണ് ഞാൻ കരുതിയത് അതുകൊണ്ട് ഞാൻ പേടിച്ചില്ല, ശരിക്ക് ആയിരുന്നേൽ ഞാൻ പേടിച്ചേനെ" എല്ലാം ഒരു സ്വപ്നം മാത്രം ആവട്ടെ ഈ കുഞ്ഞു ആരാധകൻ ആരാധിക നമുക്കിടയിൽ എവിടെയോ ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു അങ്ങനെ വിശ്വസിക്കാൻ ഇഷ്ട്ടപെടുന്നു "അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു ചിത്രാമായി മരണം വരെ ഇത് മനസിൽ ഇടാംനേടി ഇരിക്കും ❤️" ✍🏻 മുഹമ്മദ് അജ്‌മൽ

Latest News

latest News