logo
AD
AD

പെരിന്തൽമണ്ണ നഗരസഭയിൽ രണ്ടാമത്തെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരവിമംഗലം സ: പി.എൻ.സ്മാരക സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു. വൈസ് ചെയർമാൻ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പച്ചതുരുത്ത്, സ:പി.എൻ.സ്മാരക സ്റ്റേഡിയം എന്നിവയോട് ചേർന്ന് 5 ലക്ഷം രൂപ ചിലവഴിച്ചാണ് ഓപ്പൺ ജിം നിർമ്മിച്ചിരിക്കുന്നത്.

വ്യായാമം ജീവിതചര്യയാക്കി മാറ്റുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന പുതിയകാലത്ത് ഓപ്പൺ ജിമ്മുകളുടെ അനിവാര്യതയിൽ നിന്നാണ് നഗരസഭ രണ്ട് സ്ഥലങ്ങളിലായി ഓപ്പൺ ജിമ്മുകൾ സ്ഥാപിച്ചിക്കുവാൻ തീരുമാനിച്ചത്.പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യത്തെ ഓപ്പൺ ജിം നിർമിച്ചത്.നെഹ്‌റു സ്റ്റേഡിയത്തിലെ ഓപ്പൺ ജിമ്മിന് ജനങ്ങളുടെ വലിയ പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചതെന്നും എരവിമംഗലത്തും അതുണ്ടാകുമെന്നും ചെയർമാൻ സൂചിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ. ഉണ്ണികൃഷ്ണൻ,നെച്ചിയിൽ മൻസൂർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി മിത്രൻ. ജി, ഹെൽത് സൂപ്പർവൈസർ വത്സൻ. സി. കെ മുനിസിപ്പൽ എഞ്ചിനീയർ നിഷാന്ത്.കെ എന്നിവർ പങ്കെടുത്തു.വാർഡ് കൗൺസിലർമാരായ ഷെർളിജ. സി. പി സ്വാഗതവും കെ. സി. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

Latest News

latest News