logo
AD
AD

ഒരു കിലോ തക്കാളിക്ക് 100 രൂപ; പച്ചക്കറി വാങ്ങിയാല്‍ കൈ പൊള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു കിലോ തക്കാളിക്ക് നൂറ് രൂപയാണ് വില. മുരിങ്ങാക്കായ, ബീന്‍സ്, വെണ്ട തുടങ്ങിയവയ്ക്കും വില കൂടി. മഴ കനത്തതോടെ ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒരു മാസം മുമ്പ് ചെറുനാരങ്ങയായിരുന്നു റെക്കോര്‍ഡ് വിലയുണ്ടായിരുന്നത്. പതുക്കെ ഇപ്പോള്‍ കിലോക്ക് അമ്പത് രൂപയില്‍ എത്തിയപ്പോള്‍ തക്കാളിക്കായി തീവില. പച്ചക്കറി മാര്‍ക്കറ്റുകളില്‍ നൂറ് രൂപയാണ് തക്കാളിയുടെ വിലയെങ്കില്‍ കടകളില്‍ 110 ഉം 120 ഉം ഒക്കെയാണ് വില. വെണ്ട കിലോയ്ക്ക് 60, മുരിങ്ങാക്കായ 60, ബീന്‍സ് 80, വഴുതന 80, കാരറ്റ് 40 ഇങ്ങനെ പോകുന്നു വിലക്കയറ്റം. മഴ കനത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. സവാളയ്ക്കാണ് ആശ്വാസം. 20 രൂപയ്ക്ക് ഒരു കിലോ കിട്ടും. മഴ കുറഞ്ഞാല്‍ വില കുറയുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍

Latest News

latest News