നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വല്ലപ്പുഴ, കൊപ്പം ഗ്രാമപഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. 71 പേര്‍ പരിപാടിയുടെ ഭാഗമായി.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി 2026 ജനുവരി ഒന്നു മുതല്‍ 31 വരെ ഗൃഹ സന്ദര്‍ശന പരിപാടി നടക്കും.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ഡലതല ചാര്‍ജ്ജ് ഓഫീസര്‍ കെ. രവീന്ദ്രന്‍ പരിപാടിയുടെ വിശദീകരണം നല്‍കി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്ററും ജില്ലാ സമിതിയംഗവുമായ കില റിസോഴ്സ് പേഴ്സണ്‍മാരായ സന്ധ്യ, വസന്ത, എം.മണികണ്ഠന്‍, രാധാകൃഷ്ണന്‍, രവീന്ദ്രന്‍ തിമാറ്റിക് എക്സ്‌പേര്‍ട്ട്മാരായ ദൃശ്യ, പ്രവീണ എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
