ഗതാഗതം നിരോധിച്ചു
പാലക്കാട്: വേലന്താവളം-കുപ്പാണ്ടകൗണ്ടനൂര്‍ പൊതുമരാമത്ത് റോഡ് (ചന്തപ്പേട്ട മുതല്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് വരെ) റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വേലന്താവളത്തില്‍ നിന്നും കുപ്പാണ്ട കൗണ്ടനൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മല്ലംപതി-കുപ്പാണ്ടകൗണ്ടനൂര്‍ വഴി പോകണമെന്ന് കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അറിയിച്ചു.
