ദേശീയ സരസ് മേള; ശ്രദ്ധേയമായി തദ്ദേശ സംഗമം
ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ വിജയത്തിനായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സംഗമം തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല മണ്ഡലത്തിൽ ആദ്യമായി നടക്കുന്ന സരസ് മേളയിൽ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സരസ് മേളയുടെ ഫുഡ് കോർട്ടിൽ നടന്ന പരിപാടിയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി.വിനിഷ, കെ പി വിബിലേഷ്, കെ ശശിരേഖ, പി എൻ അംബിക, റംല വീരാൻ കുട്ടി, അഡ്വ. നിഷ വിജയകുമാർ, ജയന്തി വിജയകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷക്കീന അക്ബർ, നവകേരളം കോർഡിനേറ്റർ പി സെയ്തലവി, കുടുംബശ്രീ കോർഡിനേറ്റർ പി ഉണ്ണിക്കൃഷ്ണൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
