എൻ.സി.സി. ദിനാചരണം

പട്ടാമ്പി : ഗവ. കോളേജിൽ എൻ.സി.സി. ദിനാചരണഭാഗമായി നടന്ന രക്തദാനക്യാമ്പ് നഗരസഭാ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ജെ. സുനിൽജോൺ അധ്യക്ഷനായി. പെരിന്തൽമണ്ണ സർക്കാർ താലൂക്കാശുപത്രിയിലെ രക്തബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. വൈസ് പ്രിൻസിപ്പൽ പി.കെ. പ്രസന്ന, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ പി. അബ്ദു, 28 കേരള ബറ്റാലിയൻ കമ്പനി ഹവിൽദാർ മേജർ സുനിൽ നേഗിസിങ്, പെരിന്തൽമണ്ണ താലൂക്ക് രക്തദാനബാങ്ക് മെഡിക്കൽ ഓഫീസർ അനസ്, കോളേജ് യൂണിയൻ ചെയർമാൻ എസ്. സഞ്ജീവ്, തുടങ്ങിയവർ സംസാരിച്ചു.