logo
AD
AD

പട്ടാമ്പി ഉപജില്ലാ കായികമേള: സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

നടുവട്ടം: നടുവട്ടം ഗവൺമെൻറ് ജനത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പട്ടാമ്പി ഉപജില്ല കായികമേളയിൽ പട്ടാമ്പി സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 261 പോയിൻ്റോടെയാണ് സെന്റ് പോൾസ് സ്കൂൾ കിരീടം നേടിയത്. കൊപ്പം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ 241 പോയിൻ്റോടെ രണ്ടാം സ്ഥാനവും പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ 109 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.⁣ ⁣ സീനിയർ ബോയ്സ് വിഭാഗത്തിൽ നടുവട്ടം ഗവൺമെൻറ് ജനതാ ഹയർ സെക്കൻഡറി സ്കൂളും സീനിയർ ഗേൾസ് വിഭാഗത്തിൽ കൊപ്പം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.72 പോയിന്റോടെ നരിപ്പറമ്പ് ജി യു പി സ്കൂൾ യു പി ഓവറോൾ ചാമ്പ്യന്മാരായി. 63 പോയിന്റോടെ എയുപിഎസ് മണ്ണേങ്ങോട് രണ്ടാം സ്ഥാനവും 39 പോയിൻ്റുമായി സി യു പി എസ് ചെമ്പ്ര മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ എ എൽ പി എസ് ശങ്കരമംഗലവും എ എം എൽ പി എസ് ചെമ്പ്രയും എട്ടു പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു. എ എല്‍ പി എസ് കോഴിക്കോട്ടിരിയും എ എൽ പി എസ് മേൽമുറിയും ആറു പോയിന്റോടെ രണ്ടാം സ്ഥാനവും എ എൽ പി എസ് കരിങ്ങനാട് മൂന്നാം സ്ഥാനവും നേടി.⁣ ⁣ ഗെയിംസ് ഇനങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 92 പോയിൻ്റോടെ പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 85 പോയിൻ്റോടെ പെരുമുടിയൂർ ഗവൺമെൻറ് ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 81 പോയിൻ്റോടെ എടപ്പലം പി ടി എം വൈ എച്ച് എസ് എസ് മൂന്നാംസ്ഥാനവും നേടി.⁣ ⁣ കായികമേളയുടെ സമാപന ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡൻറ് വി ടി എ കരീം അധ്യക്ഷനായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗം സക്കീർ കൈപ്പുറം,ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ കെ ഹരിദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്രസ് സി വി രാധിക സ്വാഗതവും സബ്ജില്ലാ സ്പോർട്സ് കമ്മിറ്റി കൺവീനർ വിജി നന്ദിയും പറഞ്ഞു.

Latest News

latest News