താലൂക്ക് പട്ടയമേളയും എരിമയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും 19ന് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും
ആലത്തൂര്‍ താലൂക്ക് തല പട്ടയമേളയുടെയും പുതുതായി നിര്‍മിച്ച എരിമയൂര്‍ 1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ സെപ്റ്റംബര്‍ 19ന് വൈകിട്ട് നാലിന് ആലത്തൂര്‍ ശ്രീപവിത്ര കല്യാണ മണ്ഡപത്തില്‍ നിർവഹിക്കും. കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. കെ.രാധാകൃഷ്ണന്‍ എം.പി, പി.പി.സുമോദ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.