logo
AD
AD

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച; ഒരാള്‍ കൂടി അറസ്റ്റില്‍

പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒരാളെ കൂടി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘത്തിലെ കണ്ണിയും കോഴിക്കോട് അഴിയൂര്‍ കോരോത്ത് റോഡ് സ്വദേശിയുമായ പുതിയോട്ട് താഴെകുനിയില്‍ ശരത്തിനെ(27)യാണ് ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം പതിനഞ്ചായി.⁣ ⁣ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പണ കവര്‍ച്ചാ സംഘത്തിലെ കണ്ണിയാണ് ശരത്ത്. കണ്ണൂര്‍, വിരാജ്പേട്ട, എന്നിവിടളിലുള്ളവരായ ശരത്തിന്‍റെ സംഘത്തിലുള്‍പ്പെട്ട ചിലരെ കുറിച്ചുള്ള സൂചനകള്‍ മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സംഭവം നടന്ന് പതിമൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ഒളിവില്‍ പോയ ശരത്ത്, പത്തനംതിട്ട, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരിലെ ഒളിത്താവളത്തിലുള്ള വിവരം ലഭിക്കുകയും സി.ഐ.മാരായ ദീപകുമാര്‍, സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ശരത്തിനെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.⁣ ⁣ കവര്‍ച്ച ആസൂത്രണം ചെയ്ത കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ശരത്ത്. ശരത്തിന്‍റെ പേരില്‍ ചോമ്പാല, ചൊക്ലി പോലീസ് സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളുള്‍പ്പടെ പതിനാലോളം കേസുകളുണ്ട്. ബാംഗ്ലൂര്‍ മഹാദേവപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കുഴല്‍പണ കവര്‍ച്ച നടത്തിയ കേസും നിലവിലുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയതാണ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.⁣ ⁣ മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് , പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ.മാരായ ദീപകുമാര്‍, സുമേഷ് സുധാകരന്‍ എന്നിവരും പെരിന്തല്‍മണ്ണ പോലീസും ജില്ലാ ഡാന്‍സാഫ് സ്ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

Latest News

latest News