11-കാരിക്ക് പീഡനം: പ്രതിക്ക് ഏഴ് വർഷം കഠിനതടവ്
പാലക്കാട്: പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 7,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ണാമട കരടിപ്പാറ കാളിമുത്തുവിനാണ് (43) പാലക്കാട് ഫസ്റ്റ് അഡീ. സെഷൻസ് ജഡ്ജ് (പോക്സോ) ആർ. വിനായക റാവു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധികതടവ് അനുഭവിക്കണം.
2014 ഏപ്രിലിൽ പെൺകുട്ടിയെ വീട്ടിൽവെച്ചും 2017 സെപ്റ്റംബറിൽ മൂലക്കടയിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. മീനാക്ഷിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എൻ. ഷീജ ഹാജരായി. എ.എസ്.ഐ. സറീന പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.