logo
AD
AD

ഗുജറാത്തിൽ 'പൊൻകണി 2024' പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി

ചെർപ്പുളശ്ശേരി: കേരള സമാജം സൂറത്തിന്റെ നേതൃത്വത്തിൽ (കേരള, പാലക്കാട്‌) അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ 'പൊൻകണി 2024' പദ്ധതിക്ക് തുടക്കം കുറിച്ചു. ഗുജറാത്ത്‌ സംസ്ഥാനത്തിൽ 2024ൽ 2024 കണിക്കൊന്ന തൈകൾ നടുന്നതിന്റെ ഉദ്ഘാടനം സൂറത്ത് അടജനിലെ നോവാ അപേക്സിൽ സാമൂഹിക പ്രവർത്തകനായ രൂപേഷ് ജെറിവലും കേരള സമാജം വൈസ് പ്രസിഡന്റ് പ്രഭാത് കടവിലും ചേർന്ന് കണിക്കൊന്ന തൈ നട്ട് നിർവഹിച്ചു.

സംസ്കൃതിയുടെ ഗുജറാത്ത്‌ സംസ്ഥാന ചീഫ് കോർഡിനേറ്ററായ മധുസൂദനൻ മാനടിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സമാജം സൂറത്തിന്റ ട്രഷറർ വാസുദേവൻ ഒടയേണ്ടത്ത്, ജോയിന്റ് സെക്രട്ടറി സജിമോൻ ടി ടി, ജോജി എബ്രഹാം, രതീഷ് കെ ടി, രതീഷ് വടകേത്തിൽ, മറ്റ് സമാജം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

സംസ്കൃതിയുടെ മുഖ്യപ്രവർത്തകൻ രാജേഷ് അടക്കപുത്തൂർ മുഖ്യത്ഥിതിയായിരുന്നു. 2024 ഡിസംബറോടെ ഘട്ടം ഘട്ടമായി സൂറത്തിലെ കേരള സമാജം സൂറത്തിനോടൊപ്പം മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Latest News

latest News