logo
AD
AD

ചാലിശ്ശേരിയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി

ചാലിശ്ശേരി ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ജമീല, സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ജസീല, ടി.പി. റാഷിദ, അസിസ്റ്റന്റ് സെക്രട്ടറി കെ. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പോൾ മാത്യു, പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി രാജൻ ഫാമിലി എന്നിവരും വിവിധ പഞ്ചായത്ത് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ എ. ബാലചന്ദ്രന്റെ നേതൃത്വത്തിൽ ചാലിശ്ശേരി മെയിൻ റോഡിലെ കടകളിൽ കർശന പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും താക്കീതും നൽകിയ ഉദ്യോഗസ്ഥർ, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഇടങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴക്കാലത്ത് പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നത്.

latest News