logo
AD
AD

കൊഴിഞ്ഞിപ്പറമ്പ് സന്നദ്ധസേനയുടെ നെൽക്കൃഷി വിളവെടുപ്പ് തുടങ്ങി

കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് സന്നദ്ധസേനയുടെ നേതൃത്വത്തിലിറക്കിയ നെൽക്കൃഷിയിലെ വിളവെടുപ്പ് തുടങ്ങി. കരിങ്ങനാട് പാടശേഖരത്തിലെ 40സെന്റ് തരിശുഭൂമിയടക്കം ഒന്നരയേക്കർ സ്ഥലത്താണ് നെൽക്കൃഷി നടപ്പാക്കിയത്. പട്ടാമ്പി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ദീപ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിളയൂർ കൃഷി ഓഫീസർ അഷ്ജാൻ, പാടശേഖരസമിതി സെക്രട്ടറി കെ.ടി. ഉണ്ണിക്കൃഷ്ണൻ, ടി.പി. ഭാസ്‌കരൻ, സന്നദ്ധസേനാ സെക്രട്ടറി എൻ.പി. ഷാഹുൽഹമീദ്, ശിവദാസൻ കാലടി, കെ.പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

ലോക്ഡൗണിനെത്തുടർന്ന് പ്രദേശവാസികളെ സഹായിക്കാനായാണ് കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പിൽ 150-ഓളം പേരടങ്ങുന്ന സന്നദ്ധസേന രൂപവത്കരിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതോടൊപ്പം ഒട്ടേറെ സാമൂഹികസേവന പ്രവർത്തനങ്ങളും സേനയുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു. തുടർന്നാണ് സേനയുടെ പ്രവർത്തനം കാർഷികമേഖലയിലേക്കും വ്യാപിപ്പിച്ചത്.

പ്രദേശത്തെ 300ഓളം വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കാനാവശ്യമായ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തിരുന്നു. തുടർന്നാണ് നെൽക്കൃഷിയിലേക്ക് തിരിഞ്ഞത്. തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് വിളവെടുപ്പ്. വൈക്കോൽ കുറഞ്ഞനിരക്കിൽ പ്രദേശത്തെ ക്ഷീരകർഷകർക്ക് നൽകാനാണ് തീരുമാനം. കൂടുതൽസ്ഥലത്ത് നെൽക്കൃഷി നടപ്പാക്കുകയാണ് ഇനി ലക്ഷ്യമെന്ന് സന്നദ്ധസേനാ ഭാരവാഹികൾ അറിയിച്ചു.

Latest News

latest News