രണ്ടാംവിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും
പാലക്കാട് ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസേചന ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ആലോചനയ്ക്കായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഫെബ്രുവരി അവസാനം, മാര്‍ച്ച് ആദ്യവാരത്തോടുകൂടി കൊയ്ത് പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ക്രമീകരിക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. സബ് കളക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, മലമ്പുഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍ (ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.