പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പോലീസുകാരുടെ ഫോട്ടോഷൂട്ട്; എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി
സന്നിധാനം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവത്തിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിച്ചതും.
തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് സംഭവം. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്.
സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഉടൻതന്നെ റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദേശം.