logo
AD
AD

സംസ്ഥാന കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി മുഹമ്മദ് മിൻഷാദ്

കോട്ടയത്ത് മെയ് 2, 3, 4 തിയതികളിൽ നടന്ന ഓൾ കേരള കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടം കരസ്ഥമാക്കി കൈപ്പുറം സ്വദേശി മുഹമ്മദ് മിൻഷാദ് (സാബു). ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മിൻഷാദ്, ഈ മാസം മധ്യപ്രദേശിൽ നടക്കുന്ന ദേശീയ കിക്ക്ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടിയിട്ടുണ്ട്.

നടുവട്ടം ഗവൺമെന്റ് ജനതാ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മിൻഷാദ്. നടുവട്ടം കൂർക്കപറമ്പിൽ പ്രവർത്തിക്കുന്ന ബാക്ക് ബോൺ മാർഷ്യൽ ആർട്ട്സിലെ മുസ്തഫ മാസ്റ്ററുടെ കീഴിൽ വർഷങ്ങളായി പരിശീലനം നടത്തിവരികയാണ് ഈ മിടുക്കൻ. കൈപ്പുറത്ത് താമസിക്കുന്ന അയനിക്കാട്ടുതൊടി അബ്ദുൾ ഹമീദിന്റെയും (ഹക്കിം) സീനത്തിന്റെയും മകനാണ്. സഹോദരൻ സച്ചുവും ഇതേ സെന്ററിൽ പരിശീലനം നേടുന്നുണ്ട്.

latest News