logo
AD
AD

ഞായറാഴ്ച സമ്പൂർണ നിയന്ത്രണം: വീട്ടിലിരുന്ന് ജനം

കോവിഡ് പ്രതിരോധത്തിനായി സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഞായറാഴ്ച പെരിന്തൽമണ്ണയിൽ വ്യാപാരസ്ഥാപനങ്ങൾ കാര്യമായൊന്നും തുറന്നില്ല. ടൗണിൽ ഊട്ടി, പട്ടാമ്പി, മണ്ണാർക്കാട്, കോഴിക്കോട് റോഡുകളിൽ പോലീസ് വാഹനപരിശോധന കർശനമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഓരോ സർവീസുകളും പാലക്കാട്ടേക്ക് നാല് സർവീസുകളും നടത്തി.

ഭൂരിഭാഗവും അത്യാവശ്യകാര്യങ്ങൾക്കായി പോകുന്ന വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. അനാവശ്യമായി റോഡിലിറങ്ങിയവർക്കെതിരേ ചെറിയ പിഴ ചുമത്തി. നിയന്ത്രണവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സ്റ്റേഷനിൽ കേസുകളൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജില്ലാ അതിർത്തികളായ തൂത, പുലാമന്തോൾ എന്നിവിടങ്ങളിലും പോലീസ് വാഹനങ്ങൾ പരിശോധിച്ചാണ് കടത്തിവിട്ടത്. വൈകീട്ടോടെയാണ് കുറച്ചെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങിയത്.

Latest News

latest News