logo
AD
AD

ലോ​ഡ്ജിലെ യു​വ​തി​യുടെ ​കൊലപാതകം: ശ്വാ​സം മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്

ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന്, പൊലീസ് അന്വേഷണം ഊർജിതമാക്കി. മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ കാ​പ്പ് പൊ​താ​ക്ക​ല്ല് റോ​ഡി​ലെ പ​ന്ത​ലാ​ൻ വീ​ട്ടി​ൽ ഫ​സീ​ല (33)യെ​യാ​ണ് എ​ര​ഞ്ഞി​പ്പാ​ല​ത്തെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ​സീ​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് തി​രു​വി​ല്വാ​മ​ല കു​തി​രം​പാ​റ​ക്ക​ൽ അ​ബ്ദു​ൽ സ​നൂ​ഫി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.⁣ ⁣ സ​നൂ​ഫി​നെ ക​ണ്ടെ​ത്താ​ൻ ന​ട​ക്കാ​വ് പൊ​ലീ​സ് ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന​ട​ക്കാ​വ് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ പാ​ടു​ക​ളു​ണ്ട്. ശ്വാ​സം മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്. കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ​നൂ​ഫ് കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. സ​നൂ​ഫ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ൽ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളു​മു​ണ്ട്.⁣ ⁣ സ​നൂ​ഫും മ​രി​ച്ച ഫ​സീ​ല​യും ത​മ്മി​ൽ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. സ​നൂ​ഫി​നെ​തി​രെ ഫ​സീ​ല ഒ​റ്റ​പ്പാ​ല​ത്ത് പീ​ഡ​ന​ക്കേ​സ് ന​ൽ​കു​ക​യും 89 ദി​വ​സ​ത്തോ​ളം ഇ​യാ​ൾ ജ​യി​ലി​ൽ കി​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ഇ​രു​വ​രും സൗ​ഹൃ​ദം തു​ട​ർ​ന്നു. ഞാ​യ​റാ​ഴ്ച ഇ​രു​വ​രും കോ​ഴി​ക്കോ​ടെ​ത്തി മു​റി​യെ​ടു​ത്തു. ഒ​രു ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു മു​റി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച​യും ഇ​വ​ർ ഇ​വി​ടെ താ​മ​സി​ച്ചു. കൂ​ടു​ത​ൽ ദി​വ​സം മു​റി ആ​വ​ശ്യ​മു​ണ്ടെ​ന്നും പ​ണം ഒ​രു​മി​ച്ച് ത​രാ​മെ​ന്നും സ​നൂ​ഫ് പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ണ്ടും എ​ത്തി മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് ഫ​സീ​ല​യെ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.⁣ ⁣ ഇ​തോ​ടെ സ​നൂ​ഫി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ലോ​ഡ്ജി​ൽ ന​ൽ​കി​യ ഫോ​ൺ ന​മ്പ​ർ വ്യാ​ജ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സ​നൂ​ഫ് ഉ​പ​യോ​ഗി​ച്ച മ​റ്റൊ​രു ഫോ​ൺ ന​മ്പ​ർ സം​ബ​ന്ധി​ച്ച വി​വ​രം സൈ​ബ​ർ സെ​ല്ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​പ്പോ​ൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫ​സീ​ല കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​കാം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. ന​ട​ക്കാ​വ് ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷ്, ക​മീ​ഷ​ണ​റു​ടെ​യും അ​സി.​ക​മീ​ഷ​ണ​റു​ടെ​യും ക്രൈം ​സ്‌​ക്വാ​ഡ്, സൈ​ബ​ർ ടീം ​എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Latest News

latest News