തൃശ്ശൂരില്‍ ഡോക്ടറുടെ വീട്ടിൽ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു
![](https://nila24live.com/storage/Blog/Image1/img3102.png)
തൃശ്ശൂര്‍: നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടില്‍നിന്നാണ് 17 പവനോളം സ്വര്‍ണം കവര്‍ന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
മകന്റെ ബിരുദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഡോക്ടറും കുടുംബവും ഒരുമാസത്തോളമായി വിദേശത്താണ്. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്നാണ് കരുതുന്നത്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും രത്‌നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.
വിവരമറിഞ്ഞ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.