ടി.എസ്.എസ്.ആര്‍ എക്‌സലന്റ് ലീഡര്‍ അവാര്‍ഡ് അബ്ദുറഹ്‌മാന്‍ മരുതൂരിന്
കൊപ്പം: ടെക്‌നിക്കല്‍ സ്റ്റഡി & സ്‌കില്‍ റിസര്‍ച്ച് കൗണ്‍സില്‍ (ടിഎസ്എസ് ആര്‍) ഏര്‍പ്പെടുത്തിയ 2023 - 24 വര്‍ഷത്തെ എക്‌സലന്റ് ലീഡര്‍ അവാര്‍ഡിന് മര്‍യം ഗേള്‍സ് ക്യാംപസ് പ്രിന്‍സിപ്പളും അക്കാദമിക് ഡയരക്ടറുമായ അബ്ദുറഹ്‌മാന്‍ മരുതൂര്‍ അര്‍ഹത നേടി. വിദ്യാഭ്യാസ മേഖലയില്‍ മാനുഷിക വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിനും തൊഴിലതിഷ്ടിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനുമാണ് അവാര്‍ഡ് നല്‍കുന്നത്.
ഫറോക്ക് ആമ്പിയന്‍സ് കോണ്‍ഫ്രന്‍ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സനും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ വികസന സമിതി അംഗവുമായ എസ് മുനവ്വരി ബീഗത്തില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ടി. എസ് എസ് ആര്‍ ചെയര്‍മാന്‍ പി. മുഹമ്മദ് ശഫീഖ്, ലിബിന്‍ ബേബി, വിഷ്ണു പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.