വിളയൂർ സ്വദേശിനി റംഷീനയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
വളാഞ്ചേരി: വിളയൂർ സ്വദേശിനിയായ യുവതി വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഭർത്താവ് ഫൈസൽ അറസ്റ്റിൽ. പൈങ്കണ്ണുർ അബുദാബിപ്പടി സ്വദേശിയും അധ്യാപകനുമായ ചെകിടൻ കുഴിയിൽ ഫൈസലിനെയാണ് തിരൂർ ഡി.വൈ.എസ്.പി ഷംസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫൈസലിൻ്റെ ഭാര്യയും കൊപ്പം വിളയൂർ സ്വദേശിനി സി.ടി റംഷീന (33)യെ കഴിഞ്ഞമാസം ഭർതൃ വീട്ടിലെ മുകൾ നിലയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 25 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് യുവതിയുടെ ആത്മാഹത്യ കുറിപ്പും പൊലിസ് കണ്ടെത്തിയിരുന്നു. റംഷീനയെ ഭർത്താവായ ഫൈസൽ ശാരീരികമായും മാനസികവുമായി നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് മാതാപിതാക്കൾ പൊലിസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.